തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയേറ്റിന് മുന്നിലും കൊച്ചി കോർപ്പറേഷന് മുന്നിലും വഴിയടച്ച് സമ്മേളനവും സമരവും നടത്തിയെന്ന കേസിൽ വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണം.
സിപിഐ സംസ്ഥാന സെക്രട്ടറിബിനോയ് വിശ്വം ,പന്ന്യൻ രവീന്ദ്രൻ ,കടകംപള്ളി സുരേന്ദ്രൻ , എം.വിജയകുമാർ ,മുഹമ്മദ് ഷിയാസ് ,ഡൊമിനിക് പ്രസൻ്റേഷൻ, ജോയിൻ്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ MLA മാരായ - VK പ്രശാന്ത് , വി. ജോയി , ടി.ജെ വിനോദ് എന്നിവരാണ് നേരിട്ട് ഹാജരാവേണ്ടത്.
വഴിയടച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് മൗലികാവകാശ ലംഘനവും കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനവുമാണെന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് രാവിലെ 10.15 ന് ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.