സ്വകാര്യ സർവകലാശാല ബിൽ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. സിപിഐയുടെ എതിർപ്പിനിടെ ആണ് ബിൽ മന്ത്രിസഭയിൽ എത്തുന്നത്. സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് ഉണ്ടാകും. അനുനയ ചർച്ചയിൽ പി രാജീവും ആർ ബിന്ദുവും സിപിഎമ്മിനെ പ്രതിനിധീകരിക്കും. കെ രാജൻ, പി പ്രസാദ് എന്നിവരാണ് സിപിഐ പ്രതിനിധികൾ.
കൃഷി, ആരോഗ്യ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ കോഴ്‌സുകൾ തുടങ്ങുന്നത് ഇപ്പോഴുള്ള സ്ഥാപനങ്ങളെ ബാധിക്കും എന്നാണ് സിപിഐയുടെ വാദം. സംവരണം 50% ആക്കണമെന്ന മറ്റൊരു ആവശ്യവും സിപിഐ ഉയർത്തുന്നണ്ട്. സിപിഐ വാദം പ്രായോഗികമല്ലെന്നാണ് സിപിഎം നിലപാട്. മന്ത്രിതല ചർച്ചയിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം ബില്ലിന് അംഗീകാരം നൽകാനാണ് തീരുമാനം