സംസ്ഥാനത്ത് വ്യാപകമാകുന്ന ലഹരി മരുന്നുപയോഗവും അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അക്രമങ്ങളും ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് സാധ്യത.
പാലക്കാട് ബ്രൂവറി, വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉണ്ടാകും. സംസ്ഥാന ബഡ്ജറ്റിൻ മേലുള്ള പൊതുചർച്ച ഇന്ന് തുടരും.
സ്വകാര്യ സർവകലാശാലകളുടെ കരട് ബിൽ മന്ത്രിസഭ പാസാക്കിയതിന് പിന്നാലെ നിയമസഭയുടെ പരിഗണനയിലേക്ക് അതെന്ന് കൊണ്ടുവരുമെന്ന കാര്യത്തിൽ ഇന്നത്തെ കാര്യോപദേശക സമിതിയിൽ തീരുമാനം ഉണ്ടായേക്കും..