രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ എത്തി. പാരിസില്‍, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം അധ്യക്ഷത വഹിക്കും.
ബുധനാഴ്ച വരെ ഫ്രാന്‍സില്‍ തുടരുന്ന മോദി തുടര്‍ന്ന് യുഎസിലേക്ക് പോകും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കും.
2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടര്‍ച്ചയായാണു പാരിസില്‍ എഐ ഉച്ചകോടിയും നടക്കുന്നത്. ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളര്‍ത്തിയെടുക്കുന്നതായിരിക്കും പ്രധാന ചര്‍ച്ച. തുടര്‍ന്നു മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും