Share this Article
Union Budget
വനംവകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്‌
 A. K. Saseendran

സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങൾ തടയാൻ വനംവകുപ്പ് തീരുമാനിച്ച ഉന്നത തലയോഗം ഇന്ന്. യോഗത്തിൽ എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കും.  ഉച്ചയ്ക്ക് രണ്ടരയ്ക്ക്  വനം വകുപ്പ് ആസ്ഥാനത്താണ് ഉന്നതല യോഗം.


സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ചൂടുകൂടുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദ്ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. പകൽ 11 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ 

 വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം  മെയ് 10 വരെ  സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലിസമയം ലേബർ കമ്മീഷൻ പുനക്രമീകരിച്ചു. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണിവരെ വിശ്രമം നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories