അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം മോശമെന്ന് വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുഎസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ വിമര്‍ശനം. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാര്‍പാപ്പ പറഞ്ഞു.
ട്രംപിന്റെ നയങ്ങള്‍ ദുര്‍ബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുകയാണെന്നും മാര്‍പാപ്പ വിമര്‍ശിച്ചു. നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.