സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 കര്‍മ്മപദ്ധതികള്‍ വേഗത്തിൽ നടപ്പാക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമ ഭേദഗതിക്കായി അഞ്ചുവര്‍ഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും. വന്യജീവി ആക്രമണത്തില്‍ ശാശ്വതം എന്നൊരു വാക്കില്ല. പരമാവധി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.