ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സിആര്‍പിഎഫിന്റെ സെഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫിന് കൈമാറി.
സെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ദലൈലാമയ്ക്കുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം 33 ആയി ഉയരും. 24 മണിക്കൂറും ദലൈലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. അദ്ദേഹത്തിന്റെ ധര്‍മശാലയിലെ വസതിക്കുള്ള സുരക്ഷയും ഉയര്‍ത്തും. ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനു പിന്നാലെ അവിടെനിന്ന് പലായനം ചെയ്ത ദലൈലാമ 1959 മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ്.