വ്യാപാര നയതന്ത്ര മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി-ട്രംപ് കൂടിക്കാഴ്ച. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുളള ആദ്യ കൂടികാഴ്ചയായിരുന്നു ഇത്. വെറ്റ് ഹൗസിലില്‍ നടത്തിയ കൂടികാഴ്ചയില്‍ വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉണ്ടായുരുന്നു.
ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്നും ഈ വര്‍ഷം മുതല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ കൈമാറുമെന്നും കൂടികാഴ്ചയില്‍ ട്രംപ് വ്യക്തമാക്കി.
അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനമാണ് ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അതേ നികുതി ചുമതുമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും കൂടിക്കാഴ്ചയില്‍ ട്രംപ് ആവശ്യപ്പെട്ടു.
വ്യാപാര കാര്യങ്ങളില്‍ സഖ്യരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളെക്കാള്‍ മോശമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയെ കൂടിക്കാഴ്ചയില്‍ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല. മോദിയുമായി വളരെ അടുത്ത സൗഹൃദമുണ്ടെന്നും മോദിയുടെ പ്രവര്‍ത്തനങ്ങളെയും ട്രംപ് അഭിനന്ദിച്ചു.
അമേരിക്കയില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് കൂടിക്കാഴ്ച്ചയില്‍ നരേന്ദ്ര മോദിയും വ്യക്തമാക്കി. ട്രംപുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യ യുഎസ് ബന്ധം ശക്തമാക്കുമെന്നും മോദി പറഞ്ഞു.