ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട മൂന്ന് പേരെ ഹമാസ് ഇന്ന് ഇസ്രയേലിന് കൈമാറും. മോചനം വൈകിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പ്രഖ്യാപിച്ചതോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കയ്‌റോയില്‍ മധ്യസ്ഥരാജ്യമായ ഈജിപ്തിന്റെയും ഖത്തറിന്റെയും ഉദ്യോഗസ്ഥരുമായി ഹമാസ് സംഘം നടത്തിയ ചര്‍ച്ചയിലാണു തടസം നീങ്ങിയത്. ഗാസയിലേക്കു കൂടുതല്‍ ടെന്റുകളും മരുന്നും ഇന്ധനവും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനുള്ള യന്ത്രങ്ങളുമെത്തിക്കാന്‍ ഹമാസ് ഖത്തര്‍ പ്രധാനമന്ത്രിയുടെ സഹായം തേടി. കരാര്‍പ്രകാരമുള്ള 2 ലക്ഷം ടെന്റുകളില്‍ 73,000 ഗാസയിലെത്തിയിട്ടുണ്ട്.