അമേരിക്കയിലുള്ള 119 ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഇവരെ നാടുകടത്തുന്നത് സൈനിക വിമാനത്തില്‍ തന്നെയെന്നാണ് സൂചന. 119 പേരുള്ള രണ്ടാം പട്ടികയിൽ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. അമേരിക്കയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി പത്ത് മണിക്ക് പഞ്ചാബിലെ അമൃത്സറിലെത്തും.
രണ്ട് വിമാനങ്ങളിലായാണ് 119 പേരെ എത്തിക്കുന്നത്. ഏകദേശം 487 പേരെ നാടുകടത്തുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. നേരത്തെ 119 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്നും കൂട്ടത്തോടെ പുറത്താക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ഇന്ത്യയിലെത്തിക്കുന്നത്.