കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ പ്രശംസിച്ച് എഴുതിയ ലേഖനം വിവാദമായതോടെ, ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എം എം ഹസ്സൻ. വ്യക്തിപരമായ കാര്യങ്ങൾ പറയണമെങ്കിൽ തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയിൽ നിന്നും ഒഴിയണം. സ്വന്തം നില ഉണ്ടാക്കി എടുക്കാനുള്ള പ്രതികരണമണിപ്പോൾ നടത്തിയത്. തരൂർ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതവും അവാസ്ഥവവുമായ കാര്യങ്ങൾ ആണ്. കോൺഗ്രസിന്റെ നിലപാടിന് കടക വിരുദ്ധമായാണ് തരൂർ സംസാരിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.
അതേസമയം, അഭിപ്രായങ്ങള്‍ക്കായി വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറേണ്ടിവന്നാല്‍ അതിന് തയ്യാറാണ്. തിരുത്താന്‍ തെറ്റ് കാണിച്ചുതരൂവെന്നും ശശി തരൂര്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്നും തന്റെ അഭിപ്രായം വികസനത്തിനും നിക്ഷേപത്തിനും വേണ്ടിയെന്നും ശശി തരൂര്‍ വ്യക്തമാക്കി.