ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണമായി തുടരുന്നു. രണ്ട് ശ്വാസകോശത്തിലും കടുത്ത ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. ആന്റിബയോട്ടിക് ചികിത്സ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസ തടസത്തെതുടർന്ന് മാര്‍പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആശുപത്രിക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി ആയിരങ്ങളാണെത്തിയത്.