കേരള മനസാക്ഷിയുടെ മുന്നിൽ ചോദ്യം ഉയർത്തിക്കൊണ്ടാണ് ആശാവർക്കർമാർ സമരം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യോഗം വിളിച്ച് പരിഹാരം കാണണമെന്നും ആശ മാരോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാർ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങൾ ആണെന്നും സമരം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി ക്രൂരൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.