ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പോപ് ഫ്രാന്‍സിസ് മാര്‍മാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ ജീവന് ഭീഷണിയില്ലെന്നും മാര്‍പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടര്‍മാര്‍.
ഒരാഴ്ച കൂടി പോപ് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വൈദ്യസംഘം പറയുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14നായിരുന്നു ഇറ്റലിയിലെ ജെമില്ലി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.