കേരള സർവകലാശാലയിൽ കെ എസ് അനിൽകുമാർ രജിസ്ട്രാർ ആയി തുടരും. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് പുനർനിയമനം നൽകിയത്. സിൻഡിക്കേറ്റിലെ 22 പേരിൽ 20 പേരും അനിൽകുമാറിനെ പിന്തുണച്ചു. വിസി മോഹൻ കുന്നുമ്മലിന്റെ വിയോജിപ്പിനെ മറികടന്നാണ് സെനറ്റിന്റെ തീരുമാനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ