ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ തൃപ്തികരമെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധ കുറഞ്ഞതായും രക്തപരിശോധന അടക്കമുള്ളവയില്‍ നേരിയ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. സഹപ്രവര്‍ത്തകരുമായും മാര്‍പാപ്പ സംസാരിച്ചു. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ്ജ് മെലോണി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇരുപത് മിനിറ്റോളം മാര്‍പാപ്പയുമായി മെലോണി സംസാരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്