തിയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം അംഗീകരിക്കില്ലെന്ന് താരസംഘടനയായ അമ്മ. താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കില്ല. താരങ്ങളുടെ വേതന കാര്യത്തില്‍ സമമായ ചര്‍ച്ച നടത്താമെന്നും അമ്മയുടെ യോഗത്തില്‍തിരുമാനം.
ജാമ്യത്തിലിറങ്ങിയ പൾസർ സുനി പൊലീസ് കസ്റ്റഡിയിൽ
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി.
ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സെക്ഷൻസ് കോടതിയിൽ ഹാജരാവാൻ ഇരിക്കെയാണ് സുനി വീണ്ടും പൊലീസ് പിടിയിലാവുന്നത്