ന്യുമോണിയയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാന്‍. രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും ശ്വാസതടസ്സം കാരണം ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
ഞായറാഴ്ച്ച ആശുപത്രി മുറിയില്‍ മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. രണ്ട് ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക്ക് ചികിത്സ തുടരുകയാണ്.