ശിവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ആലുവ ശ്രീ മഹാദേവക്ഷേത്രവും മണപ്പുറവും. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ ശിവരാത്രി ബലിയും വാവുബലിയും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ശിവരാത്രി നാളിലെ ബലിതര്‍പ്പണവും ഒരു മാസം നീളുന്ന വ്യാപാരമേളയും വിനോദ പരിപാടികളും ഒരാഴ്ചത്തെ ദൃശ്യോത്സവവും ഉള്‍പ്പെടുന്ന ശിവരാത്രി ആഘോഷങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണ നടത്തുന്നത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയുമാണ്.
പെരിയാര്‍ തീരത്ത് ഭക്തജനങ്ങള്‍ സംഘമിക്കുന്ന മഹാശിവരാത്രി ആഘോഷത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ് പരിഷോധനയടക്കം നടത്തിയ മണപ്പുറം പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ്. അപകടം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിരക്ഷാ സേനയേയും നേവിയുടെ മുങ്ങള്‍ വിദക്ധരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.യാത്രാ സൗകര്യത്തിനായി മണപ്പുറത്ത് കെഎസ്ആര്‍ടിസിയുടെ താല്‍ക്കാലിക ബസ് സ്റ്റേഷനും ഉണ്ടാവും. ബലി ദര്‍പ്പണം നടത്തുന്ന പുഴയോരത്ത് കൃത്യമായി ബാരിക്കേടുകള്‍ കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഇത്തവണ ശിവരാത്രി ട്യൂട്ടിക്ക് നിയമിച്ചിരിക്കുന്നത് 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ്. കൂടാതെ റെയില്‍വേ സ്‌റ്റേഷന്‍ മെട്രോ സ്‌റ്റേഷന്‍ തുടങ്ങി തിരക്ക് കൂടുന്ന പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാണ് തീരുമാനിച്ചിരിക്കുന്നത്.ചമയങ്ങളാലും അലങ്കാരങ്ങളാലും ഭംഗിയിലൊരുക്കിയ ക്ഷേത്രവും മണപ്പുറവും ലക്ഷക്കണക്കിന് ഭക്തരെയാണ് ഇത്തവണയും വരവേല്‍ക്കുന്നത്.