മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. ആഭ്യന്തരo കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ഒഴിഞ്ഞു കൊടുത്ത് പണി അറിയാവുന്നവരെ ഏല്പിക്കണം. ഭരണ പരാജയമാണ് ഇത്തരത്തിലുള്ള കേസുകൾ വർധിക്കാൻ കാരണം. കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഉണ്ടായ 63 കൊലപാതകങ്ങളിൽ 56 എണ്ണവും ലഹരി മൂലമാണ്. പൊതു സമൂഹം ലഹരിക്കെതിരെ എങ്ങനെ ഇടപെടണം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ പറഞ്ഞു.