സിനിമ സമരം ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിലിം ചേമ്പർ സെക്രട്ടറി സജി നന്ദ്യാട്ട്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ സമരത്തിലേക്ക് പോകേണ്ടതില്ല, സിനിമ സമരം വേണമോ വേണ്ടയോ എന്നതിലാണ് ഇന്നത്തെ ചർച്ചയെന്നും, സർക്കാരുമായുള്ള ചർച്ചയുടെ തിയതി തീരുമാനിച്ചിട്ടില്ലെന്നും സജി നന്ദ്യാട്ട് കൊച്ചിയിൽ പറഞ്ഞു.