റാഗിംഗ് കേസുകള്‍ ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാറും ജസ്റ്റിസ് സി.ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് കെല്‍സയുടെ പരാതി.
കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം അടക്കമുള്ള സംഭവങ്ങളില്‍ മെല്ലെപ്പോക്കാണെന്നും വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് ഒരു ഭീഷണിയായി വളരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെല്‍സയുടെ ഹര്‍ജി. കേസ് ഇന്നുച്ചകഴിഞ്ഞ് കോടതി പരിഗണിക്കും.