മലയാളം ചിത്രം മാര്‍ക്കോയ്ക്ക് ടിവി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ചിത്രം ടെലിവിഷന്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന റീജിയണല്‍ എക്സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്തത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വീണ്ടുംഅപേക്ഷിക്കാമെന്നും സെന്‍ട്രല്‍ ബോര്‍ഡ് വ്യക്തമാക്കി.