വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക തിരിച്ചുവന്നു എന്ന വാചകത്തോടെ പ്രസംഗം തുടങ്ങിയ ട്രംപ് മുന്‍ സര്‍ക്കാരുകള്‍ എട്ട് വര്‍ഷങ്ങള്‍കൊണ്ട് ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ 43 ദിവസങ്ങള്‍കൊണ്ട് തങ്ങള്‍ ചെയ്തുവെന്നും അവകാശപ്പെട്ടു.
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അധിക തീരുവ ചുമത്തിയ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകള്‍ക്കും മുന്‍ പ്രസിഡന്റ് ജോ ബൈഡനും നേരെ ട്രംപ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് പിന്മാറിയത് അമേരിക്കയ്ക്ക് വലിയ സാമ്പത്തികനേട്ടമാണുണ്ടാക്കിയത്.
സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്‌കാര സ്വാതന്ത്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. മനുഷ്യര്‍ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ളൂവെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.