സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നടത്തുന്ന സമരം 25ആം ദിവസത്തിലേക്ക്. ഓണറേറിയം വർദ്ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം തുടരുന്നത്.
എന്നാൽ, ആശമാർക്ക് ആനുകൂല്യം നൽകാത്തതിൽ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുകയാണ് പിണറായി സർക്കാർ. പ്രതിഷേധത്തിന്റെ ഭാഗമായി വനിതാ ദിനത്തിൽ മഹാസംഗമം സംഘടിപ്പിക്കാനാണ് ആശമാരുടെ തീരുമാനം.