ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻ സി ഇ ഒ മുഹമ്മദ് ഷുഹൈബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷുഹൈബിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഉന്നതവിദ്യഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമായി നവകേരള നയരേഖ
ഉന്നതവിദ്യഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമായി സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള നയരേഖ. വിദ്യാർത്ഥികളുടെ വിദേശ ഒഴുക്ക് തടയാൻ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾതുടങ്ങുമെന്ന് പ്രഖ്യാപനം. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാൻ കോൺക്ലേവ് സംഘടിപ്പിക്കും. മൾട്ടിമോഡൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയരേഖയിൽ പറയുന്നു.