ചെറുകിട കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കേബിള്‍ ടിവി ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മാര്‍ച്ച് 17 മുതല്‍ 21 വരെ തിരുവനന്തപുരത്ത് സമര പരമ്പര നടത്തുമെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു.
കേരളവിഷന്‍ ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസ് മുപ്പത് ലക്ഷത്തോളം വീടുകളില്‍ സേവനമെത്തിച്ച് ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനത്തും പന്ത്രണ്ടര ലക്ഷത്തോളം കണക്ഷന്‍ നല്‍കി കേരള വിഷന്‍ ബ്രോഡ്ബാന്റ് ആറാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ കേബിള്‍ ടിവി മേഖലയെ തച്ചുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
ഒന്നില്‍ കൂടുതല്‍ കേബിള്‍ വലിച്ചിട്ടുണ്ടെങ്കില്‍ ഓരോ കേബിളിനും പ്രത്യേകം നിരക്ക് വേണമെന്ന ആവശ്യമാണ് കെഎസ്ഇബി മുന്നോട്ട് വെയ്ക്കുന്നത്. ഇത് മൂലം 6, 12 ഫൈബര്‍ ഉള്‍പ്പെടുന്ന രണ്ട് കേബിള്‍ സ്ഥാപിച്ച ഒരു ചെറുകിട ഓപ്പറേറ്റര്‍ ഇരട്ടി തുക നല്‍കേണ്ട സാഹചര്യം ഉണ്ടാകും.
എന്നാല്‍ റിലയന്‍സ് പോലുള്ള കുത്തക കമ്പനികള്‍ക്ക് 96 ഉം 192 ഉം ഫൈബറുകള്‍ അടങ്ങിയ കേബിളുകള്‍ സ്ഥാപിച്ചതിന് ചെറിയ വാടക മതിയെന്ന നിലപാടും കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്.
കെഎസ്ഇബിയുടെ നിലപാടിനെതിരെ സമരപരമ്പരയിലൂടെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും സിഒഎ മുന്നറിയിപ്പ് നല്‍കി.