പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. താന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ശബ്ദസന്ദശത്തിലൂടെയാണ് മാര്‍പാപ്പയുടെ പ്രതികരണം. അതേസമയം മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുകയാണെന്നും രക്ത പരിശോധന ഫലങ്ങളും തൃപ്തികരമാണെന്നും വത്തിക്കാന്‍ അറിയിച്ചു.