മുംബൈയില്‍ നിന്നും കണ്ടെത്തിയ മലപ്പുറം താനൂരിലെ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. പെണ്‍കുട്ടികളുമായി കേരള പൊലീസ് മുംബൈയില്‍ നിന്ന് യാത്ര തിരിച്ചു.
നാട്ടിലെത്തിച്ച ഉടന്‍ ഇവരെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടുക. കുട്ടികളുമായി ട്രെയിനിൽ സഞ്ചരിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.