അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഇന്ന് ചേരും. സംഭവത്തില്‍ ജസ്റ്റിസ് ബദറൂദിന്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ വെച്ച് ഖേദം പ്രകടിപ്പിച്ചുവെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും അഭിഭാഷക അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നതെമന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത്. ജഡ്ജിക്കെതിരായ പ്രതിഷേധം തുടരുന്ന കാര്യത്തില്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കും.