ആശാവർക്കർമാരുടെ രാപ്പകൽ സമരം മുപ്പത്തിയൊന്നാം ദിവസം.ആശമാരുടെ സമരം കേന്ദ്രതലത്തിൽ ശ്രദ്ധ ആകർഷിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഒരു നടപടി ഉണ്ടായിട്ടില്ല. അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ആശാവർക്കർമാരുടെ പ്രഖ്യാപനം.