Share this Article
Union Budget
ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.കെ കൊച്ച് അന്തരിച്ചു
K.K. Koch

ദളിത് ചിന്തകനും എഴുത്തുകാരനും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദരോഗ ബാധിതനായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.

ആത്മകഥയായ ദളിതന്‍ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപഥം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍. സമഗ്ര സംഭാവനകള്‍ക്കുള്ള 2020ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories