ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ആവശ്യപ്പെടും. ഒന്നാംപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിനെയും നാലാംപ്രതി അബ്ദുൽ നാസറിനെയുമാണ് ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുക.
രണ്ട് പ്രതികളെയും മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്ന് തിരികെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനിടെ നാലാം പ്രതി അബ്ദുൾ നാസർ കുറ്റം സമ്മതിച്ച കാര്യം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. പ്രതികൾ നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.