സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് 34 ആം ദിവസം. തിങ്കളാഴ്ചയാണ് ആശമാർ സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുക. ഉപരോധ സമരത്തിൽ നിന്ന് പിന്മാറാൻ ആശമാരെ സിപിഐഎം ഭീഷണിപ്പെടുത്തുന്നെന്നും ശത്രുതാപരമായ മനോഭാവമാണ് സർക്കാർ ആശാപ്രവർത്തകരോട് സ്വീകരിക്കുന്നതെന്നും സമരക്കാർ. വീണ്ടുമൊരു ചർച്ചയ്ക്ക് സർക്കാർ വിളിക്കുമെന്ന പ്രതീക്ഷ മുൻനിർത്തിയാണ് ആശാപ്രവർത്തകർ സമരം തുടരുന്നത്.