ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയ കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. സംഘം ഇന്ന് ഷീല സണ്ണിയുടെ മൊഴി രേഖപ്പെടുത്തും. ഷീലയുടെ മകന്‍ സംഗീതിന് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഒളിവിലാണ്.
നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല. ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയില്‍ എടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഷീല കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം പൊലീസിന് കൈമാറുകയായിരുന്നു.