ഡല്‍ഹി യാത്രയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് ഡല്‍ഹിയില്‍ വന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. അപ്പോയിന്‍മെന്റ് ലഭിച്ചാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് പറഞ്ഞത്. ഇന്നലെ തന്നെ കാണുമെന്ന് പറഞ്ഞില്ല. ആശമാരുടെ വിഷയത്തില്‍ ആദ്യമായല്ല ഞാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ വന്ന് കാണുന്നത്.
ആറ് മാസം മുമ്പും വിഷയം മന്ത്രിയെ കണ്ടപ്പോള്‍ വിഷയം പറഞ്ഞിരുന്നു. ഒരു കേന്ദ്ര സ്‌കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാന മന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ് അതോ അത് നല്‍കാതിരിക്കുന്നതാണോ തെറ്റെന്നും വീണ ജോര്‍ജ്ജ് ചോദിച്ചു.