ബിജെപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത്. കെ.സുരേന്ദ്രന്‍ വീണ്ടും അധ്യക്ഷത പദവിയിലേക്ക് എത്താന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ;സമരം ഇന്ന് 42ാം ദിവസം
ആശാ സമരം ഇന്ന് 42 ആം ദിവസത്തിലേക്ക്, നിരാഹാര സമരം തുടങ്ങി 4 ആം ദിവസം. നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാപ്രവർത്തകർക്ക്, ഉപവാസ സമരത്തിൽ പങ്കെടുക്കാൻ നിർദേശം. നിലവിൽ 3 ആശമാരാണ് നിരാഹാര സമരമിരിക്കുന്നത്. സമരക്കാർ ഉന്നയിക്കുന്ന ഓണറേറിയം വർദ്ധനവ്, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ ഇതുവരെയും സർക്കാർ അംഗീകരിച്ചിട്ടില്ല. അതേസമയം കേന്ദ്രം അനുകൂല തീരുമാനം കൈക്കൊണ്ടാൽ നിലപാട് മാറ്റാമെന്നാണ് സിപിഐഎമ്മിന്റെയും സർക്കാരിന്റെയും മറുപടി.