സംസ്ഥാന സര്‍ക്കാരിനെതിരെ ഇടയ ലേഖനം ഇറക്കി താമരശേരി രൂപത. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്ന് ലേഖനത്തിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ മദ്യവും മയക്കുമരുന്നും രാസലഹരിയും വ്യാപിക്കുന്നു. ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്യാനാവാതെ പൊലീസ് നിഷ്ക്രിയമായെന്നും താമരശ്ശേരി രൂപതയുടെ ഇടയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.