അമേരിക്കയുമായുളള തീരുവ യുദ്ധത്തിന് പിന്നാലെ കാനഡയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഏപ്രില്‍ 28ന് കാനഡയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കാര്‍ണി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാര്‍ണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കാര്‍ണി തീരുമാനിച്ചിരിക്കുന്നത്.