എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ് ഏഴാമത് എൻ.എച്ച്. അൻവർ മാധ്യമ അവാർഡിനായുള്ള എൻട്രികൾ ക്ഷണിക്കുന്നു.
ടെലിവിഷൻ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും സാറ്റലൈറ്റ്, കേബിൾ ചാനലുകളിലെ മികച്ച ന്യൂസ് സ്റ്റോറിയ്ക്കുമാണ് അവാർഡ് നൽകുന്നത്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സംപ്രേക്ഷണം ചെയ്ത ന്യൂസ് സ്റ്റോറികളാണ് പരിഗണിക്കുന്നത്.
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ആസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മികച്ച ന്യൂസ് സ്റ്റോറിക്കാണ് സാറ്റലൈറ്റ് വാർത്താ ചാനൽ വിഭാഗത്തി
ൽ അവാർഡ് നൽകുന്നത്.
കേബിൾ ചാനലുകൾ സംപ്രേക്ഷണം ചെയ്ത സാമൂഹ്യ പ്രസക്തമായ മികച്ച ന്യൂസ് സ്റ്റോറിക്കാണ് അവാർഡ് നൽകുന്നത്. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച അവതാരകർ, ക്യാമറ പേഴ്‌സൺ എന്നീ വിഭാഗങ്ങളിലെ അവർഡുകൾക്കും എൻട്രികൾ ക്ഷണിക്കുന്നു. ക്യാഷ് അവാർഡും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. എൻ എച്ച് അൻവർ ഓർമ്മ ദിനമായ മെയ് 7 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. എൻട്രികൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ഏപ്രിൽ 10 ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് : 8086897003 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.