വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ആദ്യ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ഇന്ന് നടക്കും.കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 64 ഹെക്ടറിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്.ഏഴ് സെന്റില്‍ ആയിരം ചതുരശ്ര അടിയില്‍ വിസിതീര്‍ണമുള്ള വീടുകള്‍ ഒരുക്കുന്നത് 402 ഗുണഭോക്താക്കള്‍ക്ക്.മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനുമൊപ്പം പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും