കേരള സര്‍വകലാശാലയില്‍ എം ബി എ വിദ്യാര്‍ത്ഥികളുടെ അവസാന സെമെസ്റ്റര്‍ ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി. മൂല്യനിര്‍ണയത്തിന് കൊടുത്തയച്ച 5 കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ 71 ഉത്തരക്കടലാസുകള്‍ ആണ് നഷ്ടമായത്.
മൂല്യനിര്‍ണയം കഴിഞ്ഞ് തിരിച്ചുകൊണ്ട് വരുന്ന വഴിയില്‍ അധ്യാപകന്റെ പക്കല്‍ നിന്ന് കളഞ്ഞുപോയി എന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. വി സി രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടി. അദ്ധ്യാപകന് എതിരെ നടപടി ഉണ്ടായേക്കും. കോഴ്‌സ് പൂര്‍ത്തിയായിട്ടും എം ബി എ ഫലപ്രഖ്യാപനം നടത്താനാകാത്ത അവസ്ഥയിലാണ് സര്‍വകലാശാല.
അതേസമയം അടുത്ത മാസം പുനപരീക്ഷ നടത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല കുട്ടികള്‍ക്ക് ഇ മെയില്‍ അയച്ചു. വിദേശത്ത് ഉള്‍പ്പെടെയുള്ള പലരും പരീക്ഷ എഴുതാന്‍ നാട്ടിലേക്ക് എത്താന്‍ കഴിയാതെ പ്രതിസന്ധിയിലാണ്.