കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായതില്‍ ഗുരുതര വീഴ്ച്ച. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അടിയന്തരയോഗം വിളിച്ചു. ഒന്നാംതീയതി പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം ചേരും. മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് വി.സി നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. മൂല്യനിര്‍ണയത്തിന് കൊടുത്തയച്ച 71 ഉത്തരക്കടലാസുകള്‍ ആണ് നഷ്ടമായിരിക്കുന്നത്. വീണ്ടും പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൃത്യമായ വിശദീകരണം ഇപ്പോഴും യൂണിവേഴ്‌സിറ്റി നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.