കേരളത്തിലെ എംപിമാര്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക. വഖഫ് നിയമം ഇല്ലാതാക്കാന്‍ അല്ല, കയ്യേറ്റ അനുമതി നല്‍കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ബില്ലിനെ പിന്തുണയ്ച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കുമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങള്‍ക്കുള്ളതാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും കരുതുന്നുണ്ടാവും. ചിലരെ പരിഗണിച്ചില്ലെങ്കില്‍ അവരുടെ വോട്ട് കൈവിട്ടു പോകും എന്ന പേടിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. വഖഫ് ചെരുപ്പിനൊപ്പിച്ച മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ വെട്ടിയൊതുക്കരുതെന്നും ദീപിക മുഖപത്രത്തില്‍ പറയുന്നു. വഖഫ് നിയമത്തിന് ഇരകളായ നിരവധി പേര്‍ക്ക് നിയമപരിഹാരമാണ് ഉണ്ടാകേണ്ടത്. ഇതിന്റെ ന്യായം സിപിഎമ്മിനും കോണ്‍ഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കില്‍ ഒന്നും പറയാനില്ലെന്നുമാണ് ദീപകയുടെ വിമര്‍ശനം.