Share this Article
Union Budget
സെക്രട്ടേറിയറ്റിനു മുന്നില്‍ വുമൺ CPO റാങ്ക് ഹോൾഡേഴ്സിന്റെ സമരം
Women CPO Rank Holders Protest at Kerala Secretariat

ആശാ വർക്കർമാരുടെ നിരാഹാരത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാര സമരവുമായി വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് സമരം. നിരാഹാര സമരത്തിനിടെ കുഴഞ്ഞു വീണ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.


2022ൽ വിജ്ഞാപനമിറങ്ങി 2024ൽ പരീക്ഷ പൂർത്തിയാക്കിയ, വനിത സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളാണ് രണ്ട് ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരം ഇരുന്ന്  പ്രതിഷേധിക്കുന്നത്. ഉയർന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും പൂർത്തിയാക്കി റാങ്ക് ലിസ്റ്റിൽ പ്രവേശിച്ചവർക്കാണ് ജോലി ലഭിക്കാത്തത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 19നാണ് അവസാനിക്കുന്നത്. 


വെറും 30 ശതമാനത്തിൽ താഴെ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളു. അവകാശപ്പെട്ട നിയമനം മാത്രമാണ് ചോദിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർഥികളുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 

പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.


പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ  അടക്കം അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  നിർദേശിച്ചിട്ടുണ്ട്. എന്നാൽ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം പിന്നിട്ടിട്ടും അർഹതപ്പെട്ട ഉദ്യോഗാര്ഥികൾക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories