തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്ത അങ്കനവാടി ജീവനക്കാരോട് പ്രതികാര നടപടി.. എൽഡിഎഫ് ഭരിക്കുന്ന ഉഴമലയ്ക്കൽ പഞ്ചായത്ത് ആണ് പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അങ്കൻവാടി അടച്ചിട്ടതും സർക്കാരിനെതിരെ സംസാരിച്ചതും തെറ്റെന്ന് നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനകം വ്യക്തമായ കാരണം രേഖാമൂലം ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. ജീവനക്കാർക്കെതിരെ പിരിച്ചുവിടലിനായുള്ള നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.