സൗദി അറേബ്യയിൽ ഭൂചലനം. കിഴക്കൻ പ്രവിശ്യക്ക് സമീപം അറേബ്യൻ ഗൾഫിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ജുബൈൽ നഗരത്തിന് 55 കിലോമീറ്റർ കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.