ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുനരന്വേഷിക്കാന്‍ ഇഡി. 2016 മുതലുള്ള കേസുകളാണ് അന്വേഷിക്കുക. സ്വകാര്യ ചാനലിന്റെ മറവില്‍ വിദേശ ഫണ്ട് എത്തിയതും അന്വേഷണ പരിധിയിലുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡ് പുലർച്ചെ സമാപിച്ചു. അതേസമയം മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല തുകയില്‍ വ്യക്തത വരുത്താന്‍ നടന്‍ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.