സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 56 ദിവസത്തിലേക്ക്. നിരാഹാര സമരം പതിനെട്ടാം ദിവസത്തിലേക്കും കടന്നു. സമവായ നീക്കങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ്ടും ചർച്ചയ്ക്ക് തയ്യാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
സമരം ഒത്തുതീർപ്പാക്കുന്നതിന് സമരസമിതി മുന്നോട്ടുവച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം,പ്രതിഷേധത്തിനായി കൂടുതൽ ആശ വർക്കർമാർ സമരപ്പന്തലിൽ എത്തുന്നുണ്ട്.